Wednesday, August 16, 2006

ആദ്യത്തെ പോസ്റ്റ് !

കൂട്ടുകാരേ,

ഇത് എന്റെ ആദ്യത്തെ പോസ്റ്റ്.

എന്റെ സിസ്റ്ററും ബ്രദര്‍-ഇന്‍-ലോയും മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നുണ്ട്.

ചിക്കാഗോയുടെ സബേര്‍ബ് ആയ വുഡ്രിഡ്ജില്‍ നിന്ന് ആണ് ഞാന്‍ എഴുതുന്നത്.

മലയാളത്തില്‍ എഴുതാന്‍ വളരെ ഇഷ്ടമായത് കൊണ്ട്, ഇത് ഒരു ഹോബി പോലെ ചെയ്യാമെന്ന് കരുതുന്നു.

രണ്ടാഴ്ച കഴിഞ്ഞ് കോളേജ് വീണ്ടും തുറക്കും. കോളേജില്‍ ചെന്നിട്ട് വേണം അവിടത്തെ മലയാളിക്കൂട്ടുകാരെയൊക്കെ എന്റെ ബ്ലോഗും പോസ്റ്റുകളും കാണിക്കാന്‍.

താമസിയാതെ ആദ്യത്തെ ശരിക്കുള്ള പോസ്റ്റ് ഇടാമെന്ന് കരുതുന്നു.

63 Comments:

Blogger പെരിങ്ങോടന്‍ said...

ഇവിടെ ഇഞ്ചിപ്പെണ്ണും കുട്ട്യേടത്തിയുമെല്ലാമാണേ ഫാഷന്‍, മല്ലുഗേളിനെ മലയാളിമങ്കയാക്കാന്‍ എന്തു തരണം ;)

സിബു എന്ന വിദ്വാന്‍ വഴിയാണോ ബൂലോഗാത്തിലേയ്ക്കെത്തിയതു്? എന്തായാലും സ്വാഗതം, മറ്റൊരാള്‍ കൂടി മലയാളം എഴുതുന്നതു കാണുമ്പോള്‍ വല്ലാത്ത സന്തോഷം :)

Wednesday, August 16, 2006 3:34:00 PM  
Blogger സൊലീറ്റയുടെ മമ്മി said...

എന്റെ വക സ്വാഗതം...

Wednesday, August 16, 2006 3:45:00 PM  
Blogger സൊലീറ്റയുടെ മമ്മി said...

പോസ്റ്റ് ഒന്നുകൂടെ നിര്‍ത്തി നിര്‍ത്തി വായിക്കൂ പെരിങ്ങോടരേ...

ബൂലോഗത്തേയ്ക്ക് എത്തിച്ചത് ആരാണെന്ന് അറിയാം.

Wednesday, August 16, 2006 3:46:00 PM  
Blogger ബിന്ദു said...

കൊള്ളാല്ലോ.:) മലയാളം വളരട്ടെ... സൊലീറ്റയുടെ മമ്മീ... ആളെ മനസ്സിലായി.:)

Wednesday, August 16, 2006 3:48:00 PM  
Blogger Adithyan said...

യ്യോ ചിക്കാഗോ!!

നമസ്കാരം, സ്വാഗതം :)

പോസ്റ്റുകള്‍ ഒക്കെ ‘ട’-പ്പനെ പോരട്ടേ...

Wednesday, August 16, 2006 3:59:00 PM  
Anonymous Anonymous said...

ഞാനോലിച്ചിക്കുവായിരുന്നു... ആ 'ഗേള്‍' എന്ന് കണ്ടവഴി ഇന്നേവരെ വേറെ ആരെയും സ്വാഗതം പറയാത്തോര്‍ക്കൊക്കെ എന്തൊരു ധൃതി :)

വെറുതെ തമാശയാണെ മോളെ...നന്നായി എഴുതൂ...സെലീറ്റാ ചേച്ചിയെപ്പോലെ തകര്‍ക്കൂ.

എന്നാലും ഇവിടെ പഠിക്കണോരൊക്കെ മലയാളം എഴുതുമ്പൊ ഒരു വല്ലാത്ത സന്തോഷം! കൂട്ടുകാരോടും പറയൂ മല്ലൂ ഗേളേ :) അല്ലെങ്കില്‍ ആദി പറയും :)

Wednesday, August 16, 2006 4:25:00 PM  
Blogger സന്തോഷ് said...

സ്വാഗതം!

അല്ലേലും ഈ പെരിങ്ങോടനിങ്ങനാ... വെളുപ്പാങ്കാലം കഴിഞ്ഞാല്‍ പിന്നെ ആകെ ഉറക്കം തൂങ്ങലാ.

qw_er_ty

Wednesday, August 16, 2006 4:27:00 PM  
Blogger ബിന്ദു said...

ഈ QWERTY കണ്ടുപിടിച്ചതു വല്യ ഗുലുമാലായി. നല്ലനല്ല കമന്റ്സ് കാണാതെ പോവുന്നു. :)

Wednesday, August 16, 2006 4:46:00 PM  
Blogger ഉമേഷ്::Umesh said...

ആദ്യമേ പറഞ്ഞോട്ടേ, ഗേളായതു കൊണ്ടു കമന്റടിക്കുന്നതല്ല, വുഡ്‌റിഡ്ജിനോടു വൈകാരികമായ അടുപ്പമുള്ളതു കൊണ്ടാ. വിവാഹം കഴിഞ്ഞു ഞങ്ങള്‍ രണ്ടുപേരും കൂടി അമേരിക്കയില്‍ വന്നു് ആദ്യം താമസിച്ചതു് വുഡ്‌റിഡ്ജിലായിരുന്നു-എമറാള്‍ഡ് കോര്‍ട്ട്സ് അപ്പാര്‍ട്ട്മെന്റ്സില്‍. ജെയിന്‍സ് അവന്യൂവിന്റെ സൈഡില്‍. ജന്മനാടു പോലെ ഇപ്പോഴും പ്രിയങ്കരം.

355, റൌട്ട് 53, 75ത്ത് സ്ട്രീറ്റ്, ചരിഞ്ഞു പോകുന്ന പ്ലെയിന്‍ഫീല്‍ഡ് സ്റ്റ്ട്രീറ്റ്, ജുവല്‍ ഓസ്കോ, ലയണ്‍സ് വീഡിയോ, തിരുലെമണ്ടമ്പലം, പി ആന്‍ഡ് പി. ഇന്ത്യന്‍ കട, മലയാളസിനിമ വരുന്ന തീയേറ്റര്‍, ... ഓര്‍മ്മകളേ, കൈവള ചാര്‍ത്തി...

സ്വാഗതം!

Wednesday, August 16, 2006 6:01:00 PM  
Anonymous Anonymous said...

പി ആന്റ് പി യില്‍ നിന്ന് വയനാടിന്റെ ഒരു കെട്ട് ഫ്രോസണ്‍ പറോട്ട വാങ്ങിയത് ഓര്‍മ്മ വരുന്നു. ഇപ്പൊ വയനാടിന്റെ ബ്രാണ്ട് കിട്ടാനേയില്ല.

സോറി കുട്ടിയെ....

Wednesday, August 16, 2006 6:05:00 PM  
Blogger ഉമേഷ്::Umesh said...

ഇഞ്ചി ഷിക്കാഗോയിലുണ്ടായിരുന്നോ? എന്നു്?

Wednesday, August 16, 2006 6:07:00 PM  
Blogger കല്യാണി said...

സ്വാഗതം മല്ലൂട്ടിയെ :-)

Wednesday, August 16, 2006 6:12:00 PM  
Blogger Adithyan said...

നിങ്ങളൊക്കെ ഷിക്കാഗോക്കാരാരുന്നാ? അതോ ഈ പറഞ്ഞ പീപ്പീ കമ്പനീടെ ബ്രാഞ്ച് അങ്ങ് ഫ്ലോറിഡായിലും ഉണ്ടോ?

ഇഞ്ചീടെ കമന്റ് കണ്ടപ്പോള്‍ ഇനി എങ്ങാനും എനിക്കിട്ടാണോ എന്നു ആദ്യം വിചാരിച്ചു. ഞാന്‍ ഇന്നേ വരെ സ്വാഗതം പറഞ്ഞ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ റെഡി ആയതാ.. പിന്നെ അല്ലേ മനസിലായത് നമ്മടെ കാല്പനിക നിത്യഹരിത നായകനിട്ടാണെന്ന് :)) നന്നായി നന്നായി :)

Wednesday, August 16, 2006 6:13:00 PM  
Anonymous Anonymous said...

ഷിക്കാഗോയിലൊക്കെ ഉണ്ടായിരുന്നു...
ഡേറ്റൊന്നും പറയൂല്ലാ ഹിഹിഹി :)

വുഡ് റിഡ്ജിനോട് അടുത്തല്ലെ ഈ lombard :)

ഞാന്‍ ഫ്ലോറിഡേലാണെന്ന് ഒരു സങ്കല്‍പ്പം മാത്രമല്ലെ? ഹിഹിഹി

കാല്പനിക നിത്യഹരിത നായകന്‍! ഹഹഹഹ!

Wednesday, August 16, 2006 6:51:00 PM  
Blogger ദിവ (diva) said...

ആരറിയുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
ആരറിയുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍
ഒരു ടൈപ്പിസ്റ്റിന്റെ വിരല്‍-
ത്തുമ്പുകളുടെ ഗദ്ഗദം
ആരറിയുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
ശമ്പളം പോലുമില്ലെങ്കിലും
പണിയേറിവരുന്നതിന്റെ
ആധി ആരറിയുന്നൂ‍ൂ‍ൂ‍ൂ

Wednesday, August 16, 2006 7:46:00 PM  
Blogger Adithyan said...

അപ്പോള്‍ മൂന്നുപേര്‍ക്കും വേണ്ടി ദിവാ ആണോ ടൈപ്പ് ചെയ്യുന്നെ? :))

Wednesday, August 16, 2006 7:48:00 PM  
Blogger ദിവ (diva) said...

അറിയാതെ എഴുതിപ്പോയ ഒരു കവിതയാണ് ആദീ... :^)

രണ്ട് പേര്‍ക്ക് വേണ്ടി ചെയ്യുന്നുണ്ട്.

മൂന്നാമത്തെയാള്‍ വേറെ കമ്പ്യൂട്ടറില്‍ നിന്നാണ്. തനിയെ ചെയ്യാന്‍ മാത്രം എന്തൂസിയാസ്റ്റിക്കാണ്.

പിള്ളാരടമ്മയ്ക്ക് ടൈപ്പ് ചെയ്തുകൊടുത്തില്ലെങ്കില്‍, പിന്നെ എന്റെ പണി ചെയ്യാന്‍ കമ്പ്യൂട്ടര്‍ കിട്ടി വരുമ്പോള്‍ പാതിരായാകും. (വിരളമായി പോസ്റ്റുന്ന ബ്ലോഗറെ ഭാര്യയായി കിട്ടിയത് ഭാഗ്യം)

Wednesday, August 16, 2006 7:54:00 PM  
Blogger kumar © said...

സ്വാഗതം, ചിക്കാഗോ പെണ്ണിന്.
കുടുമ്മത്തുനിന്നും ഇനി ആരെങ്കിലും കയറാനുണ്ടോ? വണ്ടിവിടട്ടെ?
(ബൂലോഗത്തിലെ ഞങ്ങളുടെ റിക്കോര്‍ഡ് തകര്‍ത്തുകളയും അല്ലെ? അതിനുള്ള പുറപ്പാടിലാണല്ലേ? ചേച്ചിയും അനിയത്തിയും ചേട്ടനും പിള്ളാരുമൊക്കെ കൂടി?)

Wednesday, August 16, 2006 8:17:00 PM  
Blogger Adithyan said...

ഇതൊരു ഫാമിലി ഫൈറ്റ് ആക്കി എടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇതൊരു ഗോമ്പെറ്റീഷന്‍ ഐറ്റം അല്ല. ഗപ്പ് ഒന്നും ഇല്ല.

Wednesday, August 16, 2006 8:28:00 PM  
Blogger ദിവ (diva) said...

ഹ ഹ ഹ ദാറ്റ് വാസ് ഫണ്ണി... ആദീ.

കുമാര്‍ജീ. നോ ഒഫന്‍സ്, പ്ലീസ്...:)

Wednesday, August 16, 2006 8:32:00 PM  
Blogger Adithyan said...

പാവം കുട്ടി പേടിച്ച് എനിക്ക് ബ്ലോഗു വേണ്ടേ എന്നും പറഞ്ഞ് പോയില്ലല്ലോ അല്ലെ? :)
ഒന്നു പറഞ്ഞു കൊടുക്കണേ ഇതിവടെ പതിവാണെന്ന് :)

Wednesday, August 16, 2006 8:37:00 PM  
Blogger വിശാല മനസ്കന്‍ said...

ങേ*...ഒരു കുടുംബത്തില്‍ മൂന്ന് പുലികളോ?

ചിക്കാഗോ സഹോദരീ ആര്‍ഭാടമാക്കൂ. ആശംസകള്‍.

*ങേ... എന്നല്ല ‘ഏ..‘ എന്ന ശബ്ദമാണ് ഞാനുണ്ടാക്കിയത്.

അല്ലെങ്കിലും ‘ങ്ങേ...’ എന്നെഴുതിക്കണ്ടത് അങ്ങിനെ തന്നെ ആരെങ്കിലും ഉച്ചരിക്കുമോ?

സബ്ജി മാര്‍ക്കറ്റില്‍ വച്ച് അപ്രതീക്ഷിതമായി കൃഷണനെ കണ്ട ബലരാമന്‍ ചോദിച്ചു:

‘ങ്ങേ...... കൃഷ്ണാ നീയെന്താ ഇവിടേ?‘

Wednesday, August 16, 2006 8:55:00 PM  
Anonymous Anonymous said...

അപ്പൊ, ഏ എന്ന ശബ്ദത്തിന്ന് ങ്ങേ എന്നാണൊ എഴുതാ?

Wednesday, August 16, 2006 9:09:00 PM  
Anonymous Anonymous said...

ഓ, പിന്നെ അത് അദീട്ടെ വിറ്റൊന്നുമല്ല. ലാലേട്ടന്‍ അടിച്ച വിറ്റാ

qw_er_ty - ഇത് ഇട്ടില്ലെങ്കില്‍ ഇവിടെ ഇനിയും പല പോസ്റ്റുകള്‍ ഉണ്ടാവും ഓഫിനെപറ്റി! :)

Wednesday, August 16, 2006 9:10:00 PM  
Blogger അനംഗാരി said...

ചിക്കാഗോ മല്ലൂ, എനിക്കസൂയ സഹിക്കണില്യാ...
ഈയുള്ളവന്‍ ഒന്ന് ബ്ലോഗാന്‍ തുടങ്ങിയപ്പോള്‍ ഒരുത്തനും ആ വഴിയൊന്ന് വന്ന് സ്വാഗതിച്ചില്ല...ഇതിപ്പോ ഇഞ്ചിപ്പുല്ല് പറഞ്ഞപോലെ,ഞാനും കുടിയാ ഗേള്‍ എന്നോ മറ്റൊ ആക്കാമായിരുന്നൂ..
എന്തായാലും അടിച്ച് തകര്‍ക്ക്..

Wednesday, August 16, 2006 9:21:00 PM  
Anonymous Anonymous said...

വെല്‍കം പറഞ്ഞാ‍യിരുന്നല്ലൊ കുടിയന്‍ ചേട്ടാ.
ദേ പോസ്റ്റില്‍ പോയി നോക്കിക്കെ...’ഈ രാത്രിയാണെനിക്കേറ്റവും സന്തോഷഭരിതമാം..’ എന്ന് പറഞ്ഞ പോസ്റ്റില്‍...

Wednesday, August 16, 2006 9:32:00 PM  
Blogger വല്യമ്മായി said...

വല്യമ്മായിയുടെ സ്വാഗതം.

ഓ.ടോ:ബൂലോഗത്ത് ചിലരൊക്കെ അവര്‍ക്കിഷ്ടമുള്ള പോസ്റ്റേ വായിക്കൂ,കമന്‍റൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

Wednesday, August 16, 2006 9:39:00 PM  
Blogger അത്തിക്കുര്‍ശി said...

welcome.

Wednesday, August 16, 2006 9:47:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ഹെന്റമ്മോ... ഒന്നു സ്വാഗതം പറയാന്‍ വന്നതാ..
നടക്കട്ടേ..നടക്കട്ടേ..

സ്വാഗതം ... സു സ്വാഗതം

Wednesday, August 16, 2006 10:02:00 PM  
Blogger വല്യമ്മായി said...

ബൂലോഗരുടെ ഒരു സ്വഭാവ സവിശേഷതയെ കുറിച്ച് ഞാനൊരു അഭിപ്രായം പറഞ്ഞിട്ട് ആരും ഒന്നും പ്രതികരിച്ചില്ല.ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ ബ്ലോഗിലെ ഉച്ഛനീചത്വം??

Wednesday, August 16, 2006 10:17:00 PM  
Blogger ദില്‍ബാസുരന്‍ said...

കോളേജില്‍ പഠിക്കുന്ന ഒരു മല്ലു ഗേള്‍ ബ്ലോഗ് തുടങ്ങിയിട്ട് ഞാന്‍ അറിയുന്നത് 30ആമനായി. ഛായ്... ലജ്ജാവഹം!

സ്വാഗതം!

(ഓടോ: തമാശയാണേ... ഞാന്‍ ഭയങ്കര ഡീസന്റാ ട്ടോ!)

Wednesday, August 16, 2006 10:22:00 PM  
Blogger ഏറനാടന്‍ said...

ചിക്കാഗോലും മാതൃഭാഷയെ സ്‌നേഹിക്കുന്ന മലയാളിമങ്കകളുണ്ടെന്ന് തണുത്ത മുറിയിലിരുന്ന് മോണിറ്ററിലൂടെ മനസ്സിലായപ്പോള്‍ ഈ നാടന്റെ മനം കുളിരണിഞ്ഞു.. ചിക്കാഗോ പെണ്ണിനെന്റെ ഒരായിരം അഭിനന്ദനങ്ങള്‍, അനുമോദനങ്ങള്‍, ആശിര്‍വാദങ്ങള്‍, സ്വാഗതങ്ങള്‍...

Wednesday, August 16, 2006 10:32:00 PM  
Blogger സു | Su said...

സ്വാഗതം :)

Wednesday, August 16, 2006 10:34:00 PM  
Blogger വിശാല മനസ്കന്‍ said...

“ഓ.ടോ:ബൂലോഗത്ത് ചിലരൊക്കെ അവര്‍ക്കിഷ്ടമുള്ള പോസ്റ്റേ വായിക്കൂ,കമന്‍റൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്“

പ്രിയ വല്യമ്മായി, എന്റെ എ. ബി. പ്രായം പറഞ്ഞേക്കാം.

ഓഫീസിലെ തിരക്കിനിടയില്‍ വീണു കിട്ടുന്ന ചിന്ന ചിന്ന ബ്രേയ്ക്കുകളിലൊക്കെയാണ് ഞാന്‍ വന്ന് ബ്ലോഗുകള്‍ വായിക്കുന്നതും കമന്റുന്നതും.

എല്ലാ മലയാളം ബ്ലോഗ് രചനകളും സസൂക്ഷമം രണ്ടാവര്‍ത്തി വായിക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും എന്ന് വലിയ മോഹമുണ്ടെങ്കിലും നടക്കാറില്ല. അതുകൊണ്ടാണ് പല പോസ്റ്റുകളിലും എന്റെ കമന്റുകള്‍ കാണാത്തത്. ഒരിക്കലും മനപ്പൂര്‍വ്വം വേണ്ട എന്ന് വച്ചിട്ടല്ല. ഒരുപാട് കമന്റുകള്‍ എഴുതി പകുതിക്ക് വച്ച്, പണി കിട്ടിയതുകൊണ്ട് ഉപേക്ഷിച്ചിട്ടും ഉണ്ട് ഞാന്‍. എന്ത് ചെയ്യാം.

പുതിയതായി ബ്ലോഗുണ്ടാക്കുന്നവര്‍ക്ക്, ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ടെന്നറിയുന്നതും ഇഷ്ടമാകുന്നുണ്ടെന്നറിയുന്നതും വല്ലാത്തൊരു ഇന്‍സ്പിരേഷന്‍ ആകുമെന്നത് സത്യം തന്നെ.

പക്ഷെ കുറെ കഴിയുമ്പോള്‍, എഴുതുമ്പോള്‍ കിട്ടുന്ന ആ സന്തോഷം അല്ലെങ്കില്‍ ആ രസം ആണ് മെയിന്‍ കാര്യം എന്ന് മനസ്സിലാവും. അത് പോസ്റ്റുന്നതോടെ തീരുന്നു. കമന്റ് വലിയ വിഷയം ഒന്നും അല്ല. എങ്കിലും തിരക്കിനിടയില്‍ സമയമുണ്ടാക്കി കമന്റുന്നവരോട് ഒരു ബഹുമാനം എപ്പോഴും തോന്നാറുണ്ട്.

വല്ലാതെ ബോറായി പ്പോയെന്ന് എന്നോട് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ആ സെക്കന്റില്‍ ഡിലീറ്റുന്നത് അവരോടുള്ള റെസ്പെക്റ്റ് കൊണ്ടുമാണ്.

ഒരിക്കല്‍ ഉമേഷ് മാഷ് ഒരു കമന്റ് പോലും ചെയ്യാതെ വന്നപ്പോള്‍ ‘ഇദ്ദേഹത്തിന് നമ്മളോട് വല്ല കെലുപ്പുമാണോ കര്‍ത്താവേ’ എന്നോര്‍ത്ത് ഞാന്‍ ആളോട് ഒരു കമന്റ് എരന്ന് വാങ്ങി.

കമന്റിന് പുറമേ ആള്‍ എനിക്ക് എന്റെ പുരാണങ്ങളുടെ പിഡിഫ് അയച്ചുതന്നപ്പോള്‍ എനിക്കൊരു സത്യം മനസ്സിലായി.

കമന്റുന്നില്ല എന്ന് വച്ച് ഇഷ്ടമാവുന്നില്ല എന്നര്‍ത്ഥമൊന്നുമില്ല എന്ന്.

അതൊക്കെ വായിക്കുന്നവരുടെ താല്പര്യത്തിന് വിടാം.

പുരാണം ‘എഴുതുന്നതിന്റെ‘ ആത്യന്തികമായ എന്റെ ലക്ഷ്യം എഴുതുന്നതുവഴി എനിക്ക് കിട്ടുന്ന സന്തോഷം മാത്രമാണ്.

ഇഷ്ടപ്പെട്ടുവെന്നറിഞ്ഞുള്ള കമന്റുകള്‍ കാണുമ്പോഴുള്ള സന്തോഷം, ബൈ പ്രോഡക്ട്!

വേറെ പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ല.

വിനയത്തോടെ വിശാല മനസ്കന്‍

വീട് കൊടരേല്, ജോലി ജെബെല്‍ അലില്
(ഡൈലി പോയി വരും)

Wednesday, August 16, 2006 11:18:00 PM  
Blogger സാബി said...

വീടു കൊടകരേലും ജോലി ജബലലീലും ആണങ്കിലും എന്റെ മോന്‍ ദെയിലീ പോയി വരുന്നൂണ്ടല്ലെ!

ഇവടെണ്ടൊരുത്തന്‍ പോയീട്ട്‌ നാലു കൊല്ലായി വന്നിട്ടില്ലിതു വരെ.
ഒന്നു ചോദിക്കട്ടെ മോനെ? ഈ പോക്കു വരവിനോക്കെ വിമാനക്കൂലി ഒരുപാടാവൂലേ.
യൂസുഫലീം,ഗല്‍ഫാറിക്കയും ആഴ്‌ച്ചക്കാഴ്‌ച്ച റിബ്ബന്‍ മുറിക്കാന്‍ വരാരുണ്ട്‌.

Wednesday, August 16, 2006 11:39:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

മുത്തശ്ശീ..
വിശാലേട്ടന്റെ കമ്പനി ട്രന്‍പോര്‍ട്ടേഷന്‍ ഹെലികോപ്റ്ററില്‍ ആവും.. ഹ ഹ ഹ
എന്നും രാത്രി വീടിന്റെ മുകളില്‍ നിര്‍ത്തും.. പുള്ളി ചാടും .. തിരിച്ചു വരാന്‍ ആരെങ്കിലും രാവിലെ ഉണര്‍ത്തില്ലേ..അപ്പോള്‍ നൊ ടെന്‍ഷന്‍.. വിശാലേട്ടാ‍... ക്ഷമി..

Wednesday, August 16, 2006 11:45:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ഹയ്യോ ഹെലികൊപ്റ്റര്‍ എന്റെ ഒരു വീക്ക്നസ്സ് ആയോ ദൈവമേ..

Wednesday, August 16, 2006 11:46:00 PM  
Blogger രതിപ്രിയ said...

ദേ ഞാനും സ്വാഗതം വച്ചു.

Thursday, August 17, 2006 12:06:00 AM  
Blogger ബിരിയാണിക്കുട്ടി said...

ഹായ് ഗേള്‍ :)

ഇവിടെ എന്താ മേളം. സൊലീറ്റേടെ മമ്മി ചേച്ച്യേ അനിയത്തിയെ നോക്കിക്കോളോ ട്ടാ. സെന്റ് മേരീസില്‍ പോകണ്ട കുട്ടി അറിയാണ്ട് സെന്റ് തോമസ് കോളേജില്‍ ചെന്ന്‌ കേറിയ പോലെയുണ്ട്‌.

Thursday, August 17, 2006 12:13:00 AM  
Blogger മന്‍ജിത്‌ | Manjith said...

സെന്റ് മേരീസില്‍ പോകണ്ട കുട്ടി അറിയാണ്ട് സെന്റ് തോമസ് കോളേജില്‍ ചെന്ന്‌ കേറിയ പോലെയുണ്ട്‌.

അതെയതെ. അറിഞ്ഞോണ്ടു മാറിക്കയറിയിരുന്ന ബിരിയാണി തന്നെ ഇതൊക്കെ പറഞ്ഞു കൊടുക്കണം.

Thursday, August 17, 2006 12:24:00 AM  
Anonymous Anonymous said...

melcowe :) ശൊ തെറ്റി Welcome !!!


O.T.
കമന്റുന്നില്ല എന്ന് വച്ച് ഇഷ്ടമാവുന്നില്ല എന്നര്‍ത്ഥമൊന്നുമില്ല എന്ന്. Yo said it Vishaletta :)

!!!* Nunakkuzhippayyan *!!!
(BLOG_IN (g) SOOOOOON)

Thursday, August 17, 2006 12:41:00 AM  
Blogger പെരിങ്ങോടന്‍ said...

This comment has been removed by a blog administrator.

Thursday, August 17, 2006 2:01:00 AM  
Blogger പെരിങ്ങോടന്‍ said...

ഞാനുറങ്ങാന്‍ പോയ സമയത്തു എല്‍ജി എന്റെ പോസ്റ്റില്‍ ഗോളടിച്ചു. മല്ലുഗേള്‍ എന്ന മംഗ്ലീഷ് പേരാണു് എന്നെ ഇവിടെ എത്തിച്ചതെന്നു ഞാന്‍ ‘ഊന്നി-ഊന്നി’ പറയുന്നു. പ്രസംഗം പോലെ ബ്ലോഗെഴുതുന്ന ഒരു കക്ഷി ഉണ്ടായിരുന്നില്ലേ? (ഞാന്‍ കുട്ടനല്ലേ അതു്?) ഇതതുപോലെയല്ല എന്റെ നിരപരാധിത്വം വെളിവാക്കണമല്ലോ! എല്‍ജിയെ ഞാന്‍ സ്വാഗതം പറഞ്ഞു സമയം കളയാറില്ല, ആളുകളെ ബ്ലോഗിലെത്തിക്കുവാന്‍ എല്ലാം അണ്ടര്‍വേള്‍ഡിലെ പരിപാടികളാ, എത്രയെണ്ണം എന്റെ ട്രാപ്പില്‍ പെട്ടു ബ്ലോഗില്‍ വന്നു അന്ത്യശ്വാസം വലിക്കുന്നുവെന്നോ ;)

BTW ഞാന്‍ സ്വാഗതം പറഞ്ഞു ഗതിമുട്ടിച്ചവര്‍ വന്നു പേരു വിവരം രേഖപ്പെടുത്തിയാല്‍ എനിക്കതും തപ്പി നടക്കേണ്ട ഗതിവരില്ല. സഹായിക്കുക (ആദിത്യത്തനെപ്പോലെ ലിസ്റ്റ് തയ്യാറാക്കാന്‍ സമയമില്ല)

ആക്ച്വലി വല്യമ്മായിയുടെ പ്രശ്നം എന്താ? കമന്റ് വായിച്ചാല്‍ തോന്നും ബ്ലോഗിലെല്ലാവരും മറ്റുള്ളവരുടെ ബ്ലോഗും കമന്റും വായിക്കാമെന്നു എഴുതിക്കൊടുത്തിട്ടാണു ബ്ലോഗിങ് തുടങ്ങിയതെന്നു്. അവനവന്റെ സ്വര്‍ഗ്ഗങ്ങളില്‍ അഭിരമിക്കുന്നവരാണു ബ്ലോഗന്മാര്‍ എന്നാണു ഞാനിത്രയും കാലം കരുതിയതു്. ഇത്രമേല്‍ കമ്യൂണിറ്റി ഡിപ്പന്‍ഡന്‍സി ഉണ്ടെങ്കില്‍ വെബ്‌ഫോറംസ് ആയിരിക്കില്ലേ നല്ലതു്?

Thursday, August 17, 2006 2:17:00 AM  
Blogger അരവിന്ദ് :: aravind said...

സ്വാഗതം സ്വാഗതം :-)

Thursday, August 17, 2006 2:29:00 AM  
Blogger അഗ്രജന്‍ said...

സ്വാഗതം, എഴുതി വളരൂ...

വിശാലന്‍ പറഞ്ഞ മാതിരി, തുടക്കക്കാരന് ഒരു കമന്‍റ് കിട്ടുവാന്ന് വെച്ചാല്‍ വലിയ കാര്യം തന്നെയാണ്... ഞാന്‍ ഒരോ 5 മിനിട്ടിലും ഇന്‍-ബോക്സിലോട്ട് എത്തി നോക്കാറുണ്ട്.

Thursday, August 17, 2006 3:14:00 AM  
Blogger കൈത്തിരി said...

എന്താ കഥ! ഒരറിയിപ്പിന്‌ ഇത്രേം കമന്റാ? എന്റമ്മേ, വല്ല ഗേര്‍ള്‍ എന്നെങ്ങാനും പേരിട്ടാല്‍ മതിയാരുന്നു, നമ്മളൊക്കെ ഒരു നാലു വരി എഴുതീട്ടു തിരിഞ്ഞു നോക്കാന്‍ ഒരീച്ചേം ഇല്ലാരുന്നു.. എന്നാല്‍ പിന്നെ കൈത്തിരി മാറി നിന്നിട്ടെന്താ കാര്യം. അപ്പൊ അണ്ണന്മാരേ, അണ്ണികളേ, ത്ത്രി മാറി നില്‍ക്കുക, ഒന്നു വെല്‍ക്കമിച്ചോട്ടെ. ഹലോ മാഡാം, വെല്‍ക്കം ടു ബ്ലോട്ടി, നൈസ്‌ ടു മീട്ട്‌ യു... എഴുതി പകരം വീട്ടൂ...

Thursday, August 17, 2006 4:13:00 AM  
Blogger റീനി said...

സ്വാഗതം, ചിക്കാഗോ ഗേളിന്‌.

രണ്ടു ദിവസായി ചാകര ചിക്കാഗോയിലാണല്ലേ?

Thursday, August 17, 2006 4:39:00 AM  
Anonymous Anonymous said...

"പോസ്റ്റ് ഒന്നുകൂടെ നിര്‍ത്തി നിര്‍ത്തി വായിക്കൂ പെരിങ്ങോടരേ..."
സേലീറ്റയുടെ മമ്മി...........

കലക്കി !
പെരിങ്ങോടര് എല്ലാരോടും ഖണ്ഡിക തിരിച്ചു തന്നാല്‍ വായിച്ചു കമണ്ടിട്ടു തരാം എന്നു പറഞ്ഞതിനു പകരമാണോ?

Thursday, August 17, 2006 4:54:00 AM  
Blogger പെരിങ്ങോടന്‍ said...

ഹാവൂ പെരിങ്ങോടനെയൊന്നു് അടിച്ചിരുത്താന്‍ എന്തുമാത്രം കഷ്ടപ്പെടുന്നു ചിലര്‍ ;)

ചിക്കാഗോ എന്നു കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നതു എന്റെ സുഹൃത്തായ സിബുവിനെയാണു്, പിന്നെയാണു സൊലീറ്റയുടെ മമ്മിയേയും ഡാഡിയേയും ഓര്‍മ്മ വന്നതു്. എന്നെയതു ഓര്‍മ്മിപ്പിക്കുകയെന്നേ അവരും ഉദ്ദേശിച്ചുള്ളുവെന്നു തോന്നുന്നൂ. അനോണിച്ചേട്ടന്‍ ‘എന്തൊക്കെയോ കാണണം’ എന്നു ആഗ്രഹിച്ചും കൊതിച്ചും നടക്കുന്നതുകാരണം ‘കലക്കി’ എന്നു തോന്നിയതാ! സാരമില്ല ഇനിയും ചാന്‍സ് വരും, ഞാനിവിടെയൊക്കെയുണ്ടൂട്ടോ. താപ്പ് കിട്ടിയാന്‍ ഗോളടിച്ചു ആര്‍മാദിക്കൂ :)

Thursday, August 17, 2006 5:02:00 AM  
Blogger ശ്രീജിത്ത്‌ കെ said...

അന്‍പതാം കമന്റ് എന്റെ വക.

ഗേള്‍ എന്ന് തൂലിയാനാമത്തില്‍ ഉണ്ടായത്കൊണ്ട് ഒന്ന് മാത്രം ഈ പുതുമുഖം ഒറ്റ ഓഫ്‌ടോപ്പികുമില്ലാതെ അന്‍പത് കമന്റ് വാരിക്കൂട്ടി. ഇന്ന് തനിമലയാളത്തില്‍ വന്ന പുതുമുഖങ്ങള്‍ അഞ്ചിലധികം. കമന്റുകള്‍ ഇവിടെ മാത്രം.

സ്വാഗതം മല്ലുഗേളേ, ബൂലോകത്തിലേക്ക് സ്വാഗതം. എല്ലാ ആശംസകളും

Thursday, August 17, 2006 5:12:00 AM  
Blogger വല്യമ്മായി said...

മിക്കവരും(ഞാനുള്‍പ്പെടെ) ആത്മപ്രകാശനത്തിനുള്ള മാര്‍ഗ്ഗമായിട്ടാണ് ബ്ലോഗ് തുടങ്ങിയതെങ്കിലും തന്‍റെ രചനകള്‍ മറ്റുള്ളവര്‍ വായിച്ച് നല്ലതും ചീത്തയുമായ അഭിപ്രായങ്ങള്‍ പറയണമെന്നത് ഏതൊരു രചയിതാവിന്‍റേയും ആഗ്രഹമാണ്(പ്രത്യേകിച്ചും എഴുതി തുടങ്ങുന്നവരുടെ).

‍ഞാനും എന്‍റെ ബ്ലോഗും എന്ന നിലയില്‍ കഴിയണമെങ്കില്‍ എന്താണ് ബൂലോഗ കൂട്ടായ്മയുടേയും പിന്മൊഴിയുടേയും ആവശ്യം.കമന്‍റ് തന്നെ ആവശ്യമില്ലല്ലോ.

വിശാലന്‍ പറഞ്ഞതിനോട് യോജിക്കുന്നു.

ആരേയും മന‍സ്സിലുദ്ദേശിച്ചല്ല ഞാന്‍ ആദ്യം കമന്‍റിട്ടത്,എനിക്ക് തോന്നിയത് എഴുതി എന്നു മാത്രം.

പ്രിയ ചിക്കാഗോ കുട്ടി,സോറി സ്ഥലം മിനക്കെടുത്തിയതിന്.

Thursday, August 17, 2006 5:33:00 AM  
Blogger ദില്‍ബാസുരന്‍ said...

വല്ല്യമ്മായീ,
ആരേയും മനസ്സില്‍ കണ്ടല്ലായിരിക്കാം ആദ്യത്തെ കമന്റിട്ടത്. എങ്കിലും എല്ലാവരും എല്ലാവരുടേയും ബ്ലോഗ് വായിച്ച് കമന്റിടണമെന്ന് നിര്‍ബന്ധം പിടിയ്ക്കാമോ? ഉദാഹരണത്തിന് ഞാന്‍ എന്റെ നാല് കൂട്ടുകാരുടെ ബ്ലോഗ് മാത്രമെ വായിക്കൂ അവിടെ മാത്രമേ കമന്റിടൂ എന്ന് പറഞ്ഞാല്‍ എന്താണ് അതില്‍ തെറ്റ്.

പിന്മൊഴിയില്‍ വരുന്നു എന്ന് വെച്ച് എല്ലാം വായിച്ചോളണം കമന്റ് ഇട്ടോളണം എന്നുണ്ടോ? അതാണ് പിന്മൊഴിയുടെ ഉദ്ദേശം എന്ന് ഇത് വരെ തോന്നിയിട്ടില്ല. ഞാന്‍ ബ്ലോഗ് എഴുതുന്നു. പിന്മൊഴി ഉള്ളത് കൊണ്ട് ധാരാളം പേര്‍ കാണുന്നു. ഇഷ്ടമുള്ളവര്‍ വായിക്കട്ടെ കമന്റ് ചെയ്യട്ടെ. അല്ലാത്തവര്‍ കല്ലി വല്ലി! അല്ല പിന്നെ :)

Thursday, August 17, 2006 5:53:00 AM  
Blogger sarath.in said...

your blog is good but.....

Sunday, August 20, 2006 5:35:00 AM  
Blogger :: niKk | നിക്ക് :: said...

മല്ലുഗേള്‍ മല്ലിഗൈ എങ്ങനെയെത്തിപ്പെട്ടു ഇവിടെ ??? ഏതായാലും സ്വാഗതം. ശരിക്കുള്ള പോസ്റ്റിനായ്‌ കാത്തിരിക്കുന്നു...

Monday, September 11, 2006 5:31:00 PM  
Blogger :: niKk | നിക്ക് :: said...

ചിക്ക് ആഗോ ഗേള്‍... :P

ഇതിപ്പോ ഒരുപാട് താമസിച്ചല്ലോ...ന്താത്ര താമസം???

ഇവിടെ ഞങ്ങള്‍ കാത്ത് കാത്തിരുന്ന് കണ്ണ് കഴച്ചു... :(

Thursday, October 26, 2006 11:14:00 PM  
Blogger പൊന്നമ്പലം said...

ബൂലോഗ ചരിത്രത്തില്‍ തന്നെ ഇത്ര നീണ്ട ഒരു വെല്‍കം ത്രെഡ് ഉണ്ടായിക്കാണില്ല... അതിനാല്‍ ഈ ചങ്ങലയില്‍, എന്റെ ഒരു കണ്ണി കൂ‍ടി...

സ്വാഗതം, സുസ്വാഗതം...

വരൂ... കാണൂ‍.... കീഴടക്കൂ...!!

Friday, October 27, 2006 5:37:00 AM  
Anonymous കരിങ്കല്ല് said...

എന്തൊക്കെയായാ‍ലും ഞാന്‍ പെരിങ്ങോടന്റെ കൂടെയാ.

മാഷേ പെരിങ്ങോടാ.. എനിക്കു താങ്കള്‍ സ്വാഗതം പറഞ്ഞിരുന്നു... എനിക്കതു വളരേ സന്തോഷവും ആയി :)

കരിങ്കല്ല്

ഓടോ: മല്ലുക്കുട്ടീ, ജര്‍മ്മന്‍-ബോയ് വക ഒരു “herzlich wilkommen" - ഹൃദയംഗമമായ സ്വാഗതം.

Friday, October 27, 2006 6:17:00 AM  
Blogger Siju | സിജു said...

എല്ലാവരുടേയും കാര്യമായ സ്വീകരണം കണ്ട് ആ കൊച്ച് പേടിച്ചു സ്ഥലം വിട്ടൂന്നു തോന്നുന്നു.
ഇനി ഞാന്‍ സ്വാഗതം പറഞ്ഞാലേ തിരിച്ചുവരൂ എന്നു വല്ലോം ഉണ്ടാകുമോ :-)
പെരിങ്ങാടന്‍ ആദ്യം ചോദിച്ച ചോദ്യം ഞാനും കൂടി ചോദിച്ചോട്ടെ..
മല്ലുഗേളിനെ മലയാളി മങ്കയാക്കിക്കൂടെ..

Friday, October 27, 2006 6:22:00 AM  
Blogger Unnikrishnan said...

ഭയങ്കരം,ഇവിടെ എന്തു തിരക്കാണു.ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വരുന്നതു ഇവിദെയായിരിക്കും.എന്റെ ബ്ലൊഗില്‍ ആരും കയറുന്നതു പോലും ഇല്ല.എന്തായാലും എന്റെ
അഭിനന്ദനങള്‍

Friday, October 27, 2006 8:30:00 AM  
Blogger സുഗതരാജ് പലേരി said...

സുസ്വാഗതം. എഴുതൂ എഴുതി തെളിയൂ.

Friday, October 27, 2006 9:57:00 PM  
Blogger Marthyan said...

സ്വാഗതം സുഹൃത്തെ... :)

Saturday, October 28, 2006 8:43:00 AM  
Blogger ബയാന്‍ said...

-ശുഭം- ( കളിയാക്കിയതല്ല)

Monday, November 06, 2006 2:58:00 AM  
Blogger കരീം മാഷ്‌ said...

ആദ്യത്തെ പോസ്റ്റ് എന്നു പറഞ്ഞു 62 കമണ്ടും വാങ്ങി വിവാദങ്ങള്‍ ഉണ്ടാക്കി പോയിട്ടു നാലുമാസമായി. എന്താ പുതിയതൊന്നുമില്ലേ?
Otherwise refund all welcome with fine

Sunday, December 31, 2006 11:33:00 AM  

Post a Comment

Links to this post:

Create a Link

<< Home